ബസ് ഡ്രൈവറായ ആ സുഹൃത്തിന്; പിന്നെ തമിഴര്‍ക്ക്; കയ്യടി നേടി രജനി

rajani-award
SHARE

അമ്പത്തി ഒന്നാമത് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം ഉപരാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി തമിഴ് സൂപ്പർതാരം രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ അവാർഡ് ഗുരുനാധൻ ബാലചന്ദറിനും തന്നെ സിനിമയിലേക്ക് എത്താൻ സഹായിച്ച കർണാടകയിലെ ബസ് ഡ്രൈവർ രാജ് ബഹാദൂറിനും സമർപ്പിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 

'അഭിമാനകരമായ ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ‌ ഞാൻ അതീവ സന്തുഷ്ടനാണ്. ബഹുമാനപ്പെട്ട കേന്ദ്ര സർക്കാരിന് നന്ദി. എന്റെ ഗുരുനാഥനായ കെ. ബാലചന്ദറിന് ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു. ഈ നിമിഷം ഞാൻ അദ്ദേഹത്തെ വളരെ നന്ദിയോടെ ഓർക്കുന്നു. എന്നെ മഹത്തായ മൂല്യങ്ങളും ആത്മീയതയും പഠിപ്പിച്ച എന്റെ അച്ഛനെപ്പോലെ എന്നെ വളർത്തിയ സഹോദരൻ സത്യനാരായൺ ഗെയ്ക്വാദിനെയും ഓർക്കുന്നു. ഞാൻ ബസ് കണ്ടക്ടറായിരിക്കുമ്പോൾ എന്റെ ഉള്ളിലെ അഭിനയിക്കാനുള്ള കഴിവ് കണ്ടെത്തി സിനിമയിലേക്ക് പോകാൻ എന്നെ പ്രോൽസാഹിപ്പിച്ച കർണാടയിലെ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ബസ് ഡ്രൈവർ രാജ് ബഹാദൂറിനും ഈ അവാർഡ് സമർപ്പിക്കുന്നു. എന്റെ നിർമ്മാതാക്കൾ, സംവിധായകൻ, സഹ കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, വിതരണക്കാർ, പ്രദർശകർ, മാധ്യമങ്ങൾ, പത്രക്കാർ, എന്റെ എല്ലാ ആരാധകര്‍, അവർക്കായി സമർപ്പിക്കുന്നു. തമിഴർ' - അവരില്ലാതെ ഞാൻ ആരുമല്ല. ജയ്‍ഹിന്ദ്. രജനീകാന്തിന്റെ വാക്കുകൾ ഇതാണ്. 

‌സകുടുംബമാണ് അവാർഡ് ഏറ്റുവാങ്ങാനായി രജനി എത്തിയത്. നിറകയ്യടിയോടെയാണ് അദ്ദേഹത്തെ വേദി വരവേറ്റത്. എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അദ്ദേഹത്തെ ആദരിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...