മോഹൻലാലിന്റെ ‘എലോൺ’ തീർത്തു; പൃഥ്വിയുടെ ‘കടുവ’ തുടങ്ങി ഷാജി കൈലാസ്; ചിത്രങ്ങൾ

prithvi-shaji
SHARE

മോഹൻലാൽ നായകനാകുന്ന ‘എലോൺ’ എന്ന സിനിമ റെക്കോർഡ് വേഗത്തിൽ ഷൂട്ടിങ് തീർത്ത ശേഷം പൃഥ്വിരാജിന്റെ ‘കടുവ’യുടെ ചിത്രീകരണം ആരംഭിച്ച് ഷാജി കൈലാസ്. സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണമാണ് ഇന്ന് തുടങ്ങിയത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. സിനിമയുടെ മുന്നിലും പിന്നിലും വമ്പൻ ടീം ആണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീതം.

2012–ൽ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു. വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. കലാഭവൻ ഷാജോൺ, സായ്കുമാർ, സിദ്ദിഖ് തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിൽ അണി നിരക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...