4 ദിവസം കൊണ്ട് സീനൊരുക്കി; വയനാട്ടിൽ ഷൂട്ട്; ‘ഏറ്റുമുട്ടൽ സന്നാഹം ഹിറ്റ്’

ali-film-gun
SHARE

പ്രഖ്യാപനത്തിന് പിന്നാലെ പ്രചരണത്തിന് പണം മുടക്കേണ്ടി വരാത്ത ചിത്രമാണ് അലി അക്ബർ സംവിധാനം ചെയ്യുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രം. സിനിമയെ കുറിച്ച് അദ്ദേഹം പങ്കിടുന്ന കുറിപ്പുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ അതിവേഗം നിറയും. ട്രോൾ പേജുകളിലും നിറയുന്നതോടെ സിനിമയ്ക്ക് വലിയ പ്രചാരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഷൂട്ടിങിന്റെ അവസാനഘട്ടത്തിൽ നിന്നും അദ്ദേഹം പങ്കുവച്ച ചിത്രവും വൈറലാണ്. ഏറ്റുമുട്ടൽ രംഗത്തിൽ ഉപയോഗിക്കാൻ നിർമിച്ച ഒരു ‘യുദ്ധടാങ്കറാണ്’ ഇപ്പോൾ ട്രോൾ പേജുകളിൽ നിറയുന്നത്. 

‘കേവലം മൂന്നോ നാലോ ദിവസം കൊണ്ട് ഒരു സീൻ പ്ലാൻ ചെയ്തു,വയനാട്ടിലെ നായ്ക്കട്ടിയിലെ ഒരു  ഗ്രാമവും അച്ചുവേട്ടനും കുടുംബാംഗങ്ങളും മമധർമ്മയ്‌ക്കൊപ്പം ചേർന്നപ്പോൾ, പ്രകൃതിയും ഒപ്പം നിന്നു’ എന്ന് പറഞ്ഞാണ് അലി അക്ബർ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. രണ്ടോ മൂന്നോ ക്രൗഡ് സീനുകൾ മാത്രമേ എടുക്കാനുള്ളൂവെന്നും സിനിമ ഏകദേശം പൂർത്തിയായെന്നും അദ്ദേഹം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. 80 കോടിക്ക് പലരും ചെയ്യാനിരുന്ന സിനിമ രണ്ടു കോടിക്ക് താഴെ ഞാൻ ചെയ്തു തീർത്തതിന്റെ അസൂയയാണ് പലർക്കെന്നും അലി അക്ബർ പറഞ്ഞിരുന്നു.

1921 പുഴ മുതല്‍ പുഴ വരെ എന്നാണ് ചിത്രത്തിന്റെ പേര്. ഒരുകോടിയിലധികം രൂപ സിനിമ നിർമിക്കാനായി മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി നേരത്തെ അലി അക്ബര്‍ അറിയിച്ചിരുന്നു. സിനിമയ്ക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. സിനിമ ചെയ്യുന്നതായി പല ആളുകൾ സംഭാവന ചെയ്ത തുകയിൽ നിന്നാണ് അലി അക്ബർ ക്യാമറ മേടിച്ചിരുന്നു. സിനിമയുടെ എഡിറ്റിങിനും മറ്റുമായി സംവിധായകന്റെ വീടിനോട് ചേർന്ന് സ്റ്റുഡിയോയും അദ്ദേഹം നിർമിക്കുകയുണ്ടായി.

നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...