'എന്ത് ക്യൂട്ടാണ്' വഴിയോരത്ത് നിന്ന് ബാഗിന് വിലപേശുന്ന നയൻതാര; വൈറൽ വിഡിയോ

nayanthara-bag
SHARE

കഴിഞ്ഞ 15 വര്‍ഷങ്ങളായി തെന്നിന്ത്യൻ സിനിമാലോകം വാഴുന്ന താരറാണിയാണ് നയൻതാര. സിനിമയ്ക്ക് പുറത്ത് പലപ്പോഴും വളരെ സിംപിൾ ലുക്കിലാണ് ഈ താര സുന്ദരി പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോ ആണ് വൈറലാകുന്നത്.

ക്ഷേത്രദർശനത്തിന് ശേഷം മടങ്ങുന്ന നയൻതാര വഴിയോരക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബാഗിന്റെ വില ചോദിക്കുകയാണ്. വിലപേശി ബാഗ് വാങ്ങാനാണ് താരത്തിന്റെ ശ്രമം. വെള്ള ചുരിദാറണിഞ്ഞ് നെറ്റിയിൽ കുങ്കുമപ്പൊട്ട് തൊട്ടാണ് നടിയെ വിഡിയോയിൽ കാണുന്നത്. നയൻതാരയുടെ ട്വിറ്ററിലുള്ള ഫാൻസ് പേജുകളിലൂടെയാണ് വിഡിയോ പുറത്തു വന്നിരിക്കുന്നത്. എവിടെ വെച്ച് പകർത്തിയ വിഡിയോ ആണെന്ന് വ്യക്തമല്ല.

'സ്ത്രീകൾ എപ്പോഴും സ്ത്രീകളാണ്. കച്ചവടക്കാരന്റെ അടുത്ത് നിന്ന് വിലപേശുന്നത് കണ്ടില്ലേ. എന്ത് ക്യൂട്ടാണ്' എന്ന തരത്തിലാണ് തലക്കെട്ട്. രജനീകാന്ത് ചിത്രം അണ്ണാത്തെയാണ് നയൻതാരയുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ നയൻതാര അഭിനയിക്കുന്നത്. പൃഥ്വിരാജാണ് നായകൻ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...