രാജ്ഞിയെപ്പോലെ സുന്ദരിയായി മേഘ്ന; ഇത് ചീരുവിനുള്ള പ്രണയസമ്മാനം

meghnaraj
SHARE

ഇത് ചീരുവിനുള്ള സ്നേഹസമ്മാനം, രാജ്ഞിയെപ്പോലെ ഒരുങ്ങി മേഘ്ന. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ വേർ‌പാടിനെ അതിജീവിക്കാൻ മേഘ്നരാജ് നടത്തുന്ന ശ്രമങ്ങൾ എപ്പോഴും സോഷ്യൽമീഡിയയുടെ പ്രശംസയ്ക്ക്പാത്രമാകാറുണ്ട്. ഇപ്പോഴിതാ ചീരുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേഘ്ന നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. 

തന്റെ മനസിലെ രാജാവിന്റെ ചിത്രം വരയ്ക്കുന്ന രാജ്ഞിയായാണ് മേഘ്ന എത്തിയിരിക്കുന്നത്. ചിരഞ്ജീവി സർജയുടെ ചിത്രം തന്നെയാണ് വരയ്ക്കുന്നതായി കാണിക്കുന്നത്. ചുവന്ന പട്ടുസാരിയും സ്വർണ്ണ മൂടുപടവും ആഭരണങ്ങളുമണിഞ്ഞ് രാജ്ഞിയെപ്പോലെ സുന്ദരിയായിട്ടാണ് മേഘ്ന എത്തിയിരിക്കുന്നത്.

ചീരുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് മേഘ്ന പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു. "നീ എന്ന നിത്യതയിലേക്ക് ഞാൻ ഉറ്റുനോക്കുന്നു, ഞാൻ നിന്നെ പ്രണയിക്കുന്നു ചീരൂ." എന്ന കുറിപ്പോടുകൂടിയാണ് മേഘ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചീരുവിനുള്ള ആദരവാണ് ഈ ഫോട്ടോഷൂട്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...