സത്യൻ അന്തിക്കാടിന്റെ ‘അച്ചു’വീണ്ടും സെറ്റിൽ; വൈകാരിക നിമിഷം; വിഡിയോ

meerawb
SHARE

സത്യൻ അന്തിക്കാടിന്റെ ‘അച്ചു’ വീണ്ടും സെറ്റിലെത്തിയ സന്തോഷം പങ്കുവച്ച് സംവിധായകൻ . തന്റെ പുതിയ ചിത്രത്തിലൂടെ മീരാ ജാസ്മിൻ വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണെന്ന് സംവിധായകൻ പറയുന്നു. സെറ്റിലെത്തിയ മീരയെ ആശ്ലേഷിച്ച് സ്വീകരിക്കുന്ന വിഡിയോയും ഫെയ്സ് ബുക്ക് പോസ്റ്റും അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചു.

‘വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്.രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ്  വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണെന്നും പറയുന്നു സത്യൻ അന്തിക്കാട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...