സ്വർണതളികയിൽ ഉണ്ട് റിമിയും സഹോദരനും; ബില്ല് കണ്ട് ഞെട്ടി; വിഡിയോ

rimytomy
SHARE

ഗായികയും അവതാരികയുമെല്ലാമായി മലയാളികൾക്ക് പ്രിയങ്കരിയാണ് റിമി ടോമി. റിമിയും സഹോദരൻ റിങ്കുവും ഭക്ഷണം കഴിക്കനാ‍ പോയതിന്റെ രസകരമായൊരു വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.  മഹാരാഷ്ട്രയിലെ ഒരു ഹോട്ടലിലാണ് ഈ സന്ദർശനം.

സ്വർണത്തളികയിൽ ഭക്ഷണം കഴിക്കുന്നതാണ് വിഡിയോയുടെ ഹൈലറ്റ്.  വിസ്തൃതമായ സ്വർണത്തളികയിൽ വിളമ്പിയ പലവിധ വിഭവങ്ങൾ ഓരോന്നായി റിമി ടോമി രുചിച്ചു നോക്കുന്നതു വിഡിയോയിൽ കാണാനാകും. ഓരോ വിഭവത്തിന്റെയും പേരും പ്രത്യേകതകളും ഗായിക പ്രേക്ഷകർക്കായി വിവരിക്കുന്നുമുണ്ട്. 

ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ കണ്ടപ്പോൾ താൻ അദ്ഭുതപ്പെട്ടു പോയി എന്നും രണ്ടു പേർ ചേർന്ന് വിഭവസമൃദ്ധമായ ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമേ ആയിട്ടുള്ളു എന്നും റിമി പറയുന്നു. ഭക്ഷണത്തിന്റെ ബിൽ റിമി പ്രേക്ഷകരെ കാണിക്കുന്നുമുണ്ട്. 

‘സ്വർണ്ണത്തളികയിൽ ഒരു ഊണ്’ എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി വിഡിയോ പങ്കുവച്ചത്. ഇതിനോടകം നിരവധി പേര്‍ കണ്ട വിഡിയോ മികച്ച സ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം നേടി. പ്രേക്ഷകരിൽ പലരും വിഡിയോ ഷെയർ െചയ്തിട്ടുമുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...