ഉത്സാഹത്തോടെ അവസാനനാളും; നെടുമുടി യാത്രയായത് ഭാഗങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം

filmwb
SHARE

അവസാനദിനങ്ങളില്‍ വരെ അഭിനയത്തെക്കുറിച്ചുമാത്രമായിരുന്നു നെടുമുടിവേണുവിന്റെ ചിന്ത. കോപം എന്ന ചിത്രത്തില്‍ ഈ മാസം മൂന്നുവരെ അദ്ദേഹം ചിത്രീകരണത്തില്‍ പങ്കെടുത്തു. കെ. മഹേന്ദ്രനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.നെടുമുടി വേണു അവതരിപ്പിച്ച മുത്തച്ഛന്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേരുന്നതായിരുന്നു അവസാനം ചിത്രീകരിച്ചത്. ഈ മാസം മൂന്നിന്  തിരുവനന്തപുരത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി. ഈ ചിത്രത്തിന്റെ കഥകേട്ടപ്പോള്‍ത്തന്നെ നെടുമുടിവേണു ഉല്‍സാഹത്തോടെ സഹകരിച്ചു.  

കോപം എന്ന ചിത്രത്തിലെ തന്റെഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് നെടുമുടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനി ഡബിങ് ജോലികള്‍ ബാക്കിയുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...