അന്ന് സൂര്യ ഇന്ന് വിജയ്; ആക്ഷൻ രംഗം ഗംഭീരമാക്കി ‘ചെങ്കൽച്ചൂള’ ടീം

chengalchoola-guys
SHARE

‘അയൻ’ സിനിമയിലെ ഗാനം അതേ രീതിയിൽ പുനരാവിഷ്കരിച്ച് സാക്ഷാൽ സൂര്യയെ ഞെട്ടിച്ച ‘ചെങ്കൽച്ചൂള’ ടീം വീണ്ടുമെത്തിയിരിക്കുകയാണ്. ഇത്തവണ വിജയ് ചിത്രം ‘തെരി’യാണ് മിടുക്കന്മാർ തിരഞ്ഞെടുത്തത്. 

തെരി സിനിമയിലെ മൂന്ന് മിനിറ്റ് നീളുന്ന ആക്‌ഷൻ രംഗമാണ് ഇവർ അതിഗംഭീരമായി പുനരാവിഷ്കരിച്ചിരിക്കുന്നത്. തിരുവനന്തപുരം ചെങ്കൽച്ചൂള കോളനി എന്നറിയപ്പെടുന്ന രാജാജി നഗറിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് വിഡിയോയ്ക്ക് പിന്നണിയിൽ ഉള്ളത്. 

തമിഴ് താരം സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘അയന്‍’ ചിത്രത്തിലെ ഗാനരംഗം പുനഃരാവിഷ്കരിച്ചതോടെയാണ് ചെങ്കൽച്ചൂളയിലെ ഈ കലാകരാന്മാർ ശ്രദ്ധിക്കപ്പെട്ടത്. സാധാരണ സൗകര്യങ്ങൾ മാത്രമുള്ള ഒരു ഫോണിലാണ് ഇവർ വിഡിയോ ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതും. ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോ സൂര്യയും ഷെയർ ചെയ്തു. താരം ഈ വൈറൽ കുട്ടികളെ വിളിച്ചു പ്രശംസയറിയിക്കുകയും ചെയ്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...