‘ആ പടം തീർന്നു; ഇനി രണ്ട് ക്രൗഡ് സീനും കൂടി; പണം ചോദിച്ചത്...’; അലി അക്ബർ

ali-akbar-new-post
SHARE

ആ പടം തീർന്നു. ഇനി രണ്ടോ മൂന്നോ ക്രൗഡ് സീനുകൾ മാത്രമേ എടുക്കാനുള്ളൂവെന്ന് പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ സംവിധായകൻ അലി അക്ബർ. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വീണ്ടും സിനിമയ്ക്കായി പണം ചോദിച്ചത് മാർക്കറ്റിങ് നന്നായി ചെയ്യാൻ വേണ്ടിയാണെന്നും സിനിമ പുറത്തിറക്കാൻ ഇനിയുള്ള ചെലവുകൾക്ക് വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു. 80 കോടിക്ക് പലരും ചെയ്യാനിരുന്ന സിനിമ രണ്ടു കോടിക്ക് താഴെ ഞാൻ ചെയ്തു തീർത്തതിന്റെ അസൂയയാണ് പലർക്കെന്നും അലി അക്ബർ പറയുന്നു.

1921 പുഴ മുതല്‍ പുഴ വരെ എന്നാണ് ചിത്രത്തിന്റെ പേര്. ഒരുകോടിയിലധികം രൂപ സിനിമ നിർമിക്കാനായി മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി നേരത്തെ അലി അക്ബര്‍ അറിയിച്ചിരുന്നു. സിനിമയ്ക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. സിനിമ ചെയ്യുന്നതായി പല ആളുകൾ സംഭാവന ചെയ്ത തുകയിൽ നിന്നാണ് അലി അക്ബർ ക്യാമറ മേടിച്ചിരുന്നു. സിനിമയുടെ എഡിറ്റിങിനും മറ്റുമായി സംവിധായകന്റെ വീടിനോട് ചേർന്ന് സ്റ്റുഡിയോയും അദ്ദേഹം നിർമിക്കുകയുണ്ടായി.

നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...