റോജിന്‍ – ജയസൂര്യ ചിത്രം 'കത്തനാര്‍'; ചെലവ് 100 കോടി; വലിയ ചുവട് വയ്പ്

kathanar
SHARE

ഹോം എന്ന സൂപ്പർ ഹിറ്റിന് ശേഷം സംവിധായകൻ റോജിൻ തോമസ് ഒരുക്കുന്ന  ചിത്രം  കത്തനാറിൽ ജയസൂര്യ നായകനാകുന്നു. നൂറുകോടി രൂപ ചെലവിൽ പൂർണമായി വെർച്വൽ നിർമിതമായാണ്  കത്തനാർ പ്രേക്ഷകരിലേക്ക് എത്തുക .

കോവിഡ് കാലത്തെ സിനിമ പ്രതിസന്ധിക്കിടയിൽ മലയാളത്തിന്റെ  വലിയ ചുവടുവയ്പ്പാണ് കത്തനാർ.

ജയസൂര്യ കത്തനാരായി എത്തുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിർമിക്കുന്നത് .   ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ ഹോളിവുഡ് സിനിമകളിലെ സാങ്കേതികത്തികവോടെയാണ്  കത്തനാറിന്റെ  പ്രീപ്രൊഡകഷൻ ജോലികളും ആരംഭിച്ചത്.   എന്നാൽ പൂർണമായും ഇന്ത്യൻ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന രാജ്യാന്തര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ  പ്രീപ്രൊഡക്ഷനടക്കം ഒരു വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഹോം എന്ന ഹിറ്റിന് ശേഷം റോജിൻ എന്ന സംവിധായകൻ കത്തനാരുമായി എത്തുമ്പോൾ പ്രതീക്ഷയും ബജറ്റോളം വലുതാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...