ചീത്ത പറയുന്നവര്‍ പറയട്ടെ; മണി മായമ്പള്ളിക്ക് ഒരു കിടപ്പാടം; അതാണ് സ്വപ്നം: സീമ

new-seema
SHARE

ഒരാളെ സഹായിച്ചതിന്റെ പേരിൽ ദുരാരോപണങ്ങൾ കേൾക്കുക. നിരന്തരം അത് പ്രചരിപ്പിക്കുക, ഒപ്പമുള്ളവരാണ് ഇത് ചെയ്യുന്നതെങ്കിൽ വീണുപോകാവുന്ന സാഹചര്യം. ഒരു സ്ത്രീക്കെതിരെ ആകുമ്പോൾ അതിന്റെ ആഘാതം വളരെ വലുതാകും. എന്ത് മനക്കട്ടി ആണേലും തളർന്നുപോകും. എന്നാൽ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മദർ തെരേസ പുരസ്ക്കാരം നേടിയ നടി സീമ ജി നായർ മനോരമ ന്യൂസ്.കോമിനോടു മനസ് തുറക്കുന്നു.

സീമയുടെ സ്വപ്ന ട്രസ്റ്റ്..

'അലക്കൊഴിഞ്ഞു പെണ്ണുകെട്ടാന്‍ നേരമില്ലെന്നു പറയുന്നതുപോലെയാണ് എന്‍റെകാര്യം'..ഉത്തരവാദിത്ത്വങ്ങള്‍ കൂടി. പ്രതീക്ഷയോടെയാണ് പലയിടങ്ങളില്‍ നിന്നും ആളുകള്‍ സമീപിക്കുന്നത്. സഹായം അഭ്യര്‍ഥിക്കുന്ന എല്ലാവരെയും പരിഗണിക്കാന്‍ പറ്റിയെന്ന് വരില്ല. എന്നിരുന്നാലും പറ്റാവുന്നത്ര സഹായിക്കും. പല ആളുകളോട് പറഞ്ഞ് അവരുമായി ബന്ധപ്പെട്ടാണ് മറ്റ് ആളുകളിലേക്ക് പണം അയച്ചുകൊടുക്കുന്നത്. ഇതിന്‍റെ പിറകെ ഓടാന്‍ ചിലപ്പോള്‍ അവര്‍ക്കും ബുദ്ധിമുട്ടുണ്ടായേക്കും. അതുകൊണ്ട് ഒരു ട്രസ്റ്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്. 

എത്ര തവണ കബളിക്കപ്പെട്ടിരിക്കുന്നു..

ചാരിറ്റിയുടെ പിന്നില്‍ അമ്മയാണ്. അമ്മ നാടകത്തിനു പോയി കിട്ടുന്ന പൈസകൊണ്ട് മറ്റുള്ളവരെ സഹായിക്കുമായിരുന്നു.അന്ന് ഞങ്ങള്‍ വാര്‍ക്കവീട്ടിലാണ്.വാടക കൊടുക്കുന്നതിനൊപ്പം അമ്മ ജോലി കഴിഞ്ഞുവരുമ്പോള്‍ വീടിനു പുറത്ത് സഹായം കാത്തിരിക്കുന്നവരുണ്ടാകും.കൈയ്യിലുള്ള പൈസ അവര്‍ക്കും കൊടുക്കും.ഇതേ സ്വഭാവമാണ് എനിക്കുമുള്ളത്. പിന്നീട് അമ്മയോട് പല ആളുകള്‍ പറഞ്ഞതു വഴിയാണ് സഹായിച്ചവരില്‍ പലര്‍ക്കും വീടും സ്ഥലവുമൊക്കെ ഉണ്ടായിരുന്നതായി അറിയുന്നത്. ഇതോടെ കബളിക്കപ്പെടുന്ന സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഇപ്പോഴാണ് ചാരിറ്റിയുടെ അര്‍ഥം മനസ്സിലായത്.സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഇത്ര വലുപ്പത്തിലൊന്നും ചിന്തിച്ചില്ലെങ്കില്‍ പോലും, ഇതേ മനോഭാവമാണ് അന്നുമുണ്ടായത്. ഇപ്പോഴും അത് കണക്കിലെടുത്ത് എന്‍റെ ടീച്ചേഴ്സ് ഫേസ്ബുക്കിലൂടെയെല്ലാം അഭിന്ദനമറിയിക്കാറുണ്ട്. കുഞ്ഞിലെ ഇത്തരം കാര്യങ്ങളോട് താല്‍പര്യമായിരുന്നു. 

അവാര്‍ഡിനെക്കുറിച്ച്..

seema-site-2

'കല'യുടെ പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ തന്നെ അനുമോദനങ്ങള്‍കൊണ്ട് വാരിപുണരുമ്പോഴും അതെല്ലാം ഈശ്വരനിലും മറ്റുള്ളവര്‍ക്കുമായി സമര്‍പ്പിക്കുകയാണ് സീമ.അംഗീകാരം ശരണ്യക്കുള്ളതാണെന്നാണ് സീമ പറ‍ഞ്ഞത്.പ്രതിസന്ധിയില്‍ തളരാതെ താങ്ങായി എവിടെയും ഉണ്ടാകുമെന്ന് സീമ പറഞ്ഞു.ശരണ്യയുടെ അനുഗ്രഹം തന്നെയാണ് ഈ അവാർഡ്. ആദ്യം തീരുമാനിച്ച തീയതി മാറ്റി ശരണ്യയുടെ 41 ൽ തന്നെ അവാർഡ് ഏറ്റുവാങ്ങി. സ്നേഹ സീമയിൽ നിന്നുതന്നെ ഞാൻ അവാർഡ് വാങ്ങണമെന്ന് അവൾ ആഗ്രഹിച്ചുകാണും. എറണാകുളത്തു വെച്ചാണ് അവാർഡ് വാങ്ങുന്നതെങ്കിൽ അത് വാങ്ങി തിരിച്ചുപോരും. എന്നാൽ ഇതങ്ങനെയല്ല. അവളുടെ മനസ് നിറഞ്ഞുള്ള ആഗ്രഹവും ബ്ലസിങ്ങും തന്നെയാണെന്നും സീമ പറഞ്ഞു.

അവസാനമായി ശരണ്യ പറഞ്ഞത്

seema-site

ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്ന കാരണം കുറച്ച് നാളുവരെ അവള്‍ക്ക് ബോധമില്ലായിരുന്നു. ശരണ്യ വാ തുറന്ന് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. 'ഉമ്മ'യെന്ന്  പറഞ്ഞ് അവള്‍ ചുണ്ടുകള്‍കൊണ്ട് സംസാരിക്കുമായിരുന്നു.അന്ന് അങ്ങനെ അവള്‍ എനിക്ക് ഉമ്മ തന്നു.

ചെയ്യാനുള്ള കാര്യങ്ങളെയുള്ളു..

നാടക സീരിയല്‍ നടന്‍ മണിമായമ്പള്ളിയ്ക്ക് എങ്ങനെയെങ്കിലും ഒരു കിടപ്പാടം ഉണ്ടാക്കികൊടുക്കണമെന്നതാണ് അടുത്താവശ്യം.ഒപ്പം ഒരു സഹപ്രവര്‍ത്തകയ്ക്കും വീട് വച്ച് നല്‍കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.ഇതിനായുള്ള ഓട്ടത്തിലാണിപ്പോള്‍.

നെഗറ്റീവ് കമന്‍റ്സിനോടുള്ള പ്രതികരണം..

പോസിറ്റീവുണ്ടെങ്കില്‍ നെഗറ്റീവുമുണ്ട്.അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല.ചീത്ത പറയാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും..അവര്‍ ചീത്ത പറയട്ടേ..അത് പ്രശ്നമില്ല നമുക്ക്.അതുെകാണ്ട് നെഗറ്റീവ് കമന്‍ുകള്‍ വരട്ടെ.അതിനൊന്നും ഒരു കുഴപ്പവുമില്ലന്നും സീമ നായര്‍ പറഞ്ഞു.ദുരിത കാലത്ത് മറ്റുള്ളവരെ സഹായിക്കുമ്പോൾ ചിലർ അപവാദം പ്രചരിപ്പിക്കും. നെഗറ്റീവ് മാത്രം പറയും. എന്നാൽ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. ഒപ്പം നിൽക്കുന്നവരെ നല്ലത് പറയുന്നവരെ മാത്രമേ കേൾക്കുകയുള്ളു. നെഗറ്റീവ്കൾ വിട്ടുകളയും.

ശരണ്യയുടെ അമ്മ ഇപ്പോഴും തിരിച്ചുവന്നിട്ടില്ല..

ശരണ്യയുടെ അമ്മ ഇപ്പോഴും പഴയ നിലയിലേക്ക് തിരിച്ചു വന്നിട്ടില്ല.മരണമാണ് സത്യമായ കാര്യം.അത് മനസിലാക്കി യാഥാര്‍ഥ്യത്തിലേക്കെത്താന്‍ സമയമെടുക്കും ശരണ്യയുടെ അമ്മയ്ക്ക്.ഇത് പറഞ്ഞുകൊടുത്ത് പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രതീക്ഷയോടെ സീമ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...