ബിഗ് ബോസ് താരവുമായി മേഘ്ന രാജിന്റെ പുനർവിവാഹം എന്ന് വാർത്ത; രൂക്ഷ പ്രതികരണം

meghna-marriage
SHARE

താരങ്ങളെയും അവരുടെ കുടുംബത്തെയുമൊക്കെ കുറിച്ച് പലതരത്തിലുള്ള പ്രചരണങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്. ഇപ്പോഴിതാ മലയാളികൾക്കും പ്രിയങ്കരിയായ നടി മേഘ്ന രാജ് വീണ്ടും വിവാഹിതയാകുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. മേഘ്ന വീണ്ടും വിവാഹത്തിന് ഒരുങ്ങുകയാണെന്നും ബിഗ് ബോസ് കന്നഡ വിജയി പ്രഥം ആണ് മേഘ്നയുടെ വരൻ എന്നുമുള്ള തരത്തിലാണ് വാർത്തകൾ വന്നത്. 

വാർത്തകളും പ്രചാരണങ്ങളും അതിരു കടന്നപ്പോള്‍ പ്രതികരണവുമായി പ്രഥം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.  ഇതേക്കുറിച്ച് പറയുന്ന ഒരു വിഡിയോയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് പ്രതികരണം. 

'ആദ്യമൊക്കെ ഇതിനെ അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ 2.70 ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ കണ്ടത്. പണത്തിനും കാഴ്ചക്കാർക്കും വേണ്ടി ചില ചാനലുകൾ ചെയ്യുന്ന ഇത്തരം പ്രവൃത്തികളെ നിയമപരമായി തന്നെ നേരിടാനാണ് പോകുന്നത്'. ഇത്തരം വിഡിയോകൾ നീക്കം ചെയ്യിപ്പിച്ച് മറ്റ് ചാനലുകൾക്ക് കൂടി ഒരു പാഠമാകേണ്ട സ്ഥിതിാണ്. പ്രഥം കുറിച്ചു. 

2020–ലാണ് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ മരിക്കുന്നത്. മേഘ്ന അന്ന് ഗർഭിണിയായിരുന്നു. ഇപ്പോൾ മകൻ റയാൻ‌ രാജ് സർജയുടെ വിശേഷങ്ങളുമൊക്കെയായി മേഘ്ന സാമൂഹിക മാധ്യമങ്ങളിലടക്കം സജീവമാണ്. മേഘ്നയ്ക്ക് പിന്തുണയുമായി നിരവധിപ്പേരാണ് ഒപ്പമുള്ളത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...