ലളിതം സുന്ദരം ഫസ്റ്റ് ലുക്ക് പോസ്റ്റർ; ഇടവേളയ്ക്ക് ശേഷം മഞ്ജുവും ബിജു മേനോനും

manju-film-n
SHARE

ഇടവേളക്ക് ശേഷം ബിജു മേനോനും , മഞ്ജു വാരിയറും  ഒന്നിക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,ബിജു മേനന്‍റെ ജന്മദിനമായ ഇന്നലെ പുറത്തിറക്കി. മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്  ലളിതം സുന്ദരം.

സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ  നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പി സുകുമാറും ഗൗതം ശങ്കറും ചേര്‍ന്ന് നിർവ്വഹിക്കുന്നു. കൊച്ചിയിലും , ഇടുക്കിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സറീന വഹാബ്, സൈജു കുറുപ്പ്, സുധീഷ്, ദീപ്തി സതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...