ഡ്രംസ് വായിച്ച് എലിസബത്ത്, പാട്ടുപാടി ബാല: വിഡിയോയുമായി ദമ്പതികൾ

bala-elizabath
SHARE

പുതിയ ജീവിതത്തിലേക്കു ഫ്രെയിം തിരിച്ചു വച്ചിരിക്കുകയാണ് നടൻ ബാല. എലിസബത്തിനെ കരം പിടിച്ച് ജീവിതത്തിലേക്ക് സ്വീകരിച്ച താരം പങ്കു വയ്ക്കുന്ന വിഡിയോകളിൽ നിന്നും അവരുടെ സന്തോഷം മനസിലാക്കാം. 

ഭാര്യ എലിസബത്ത് ഡ്രംസ് വായിക്കുന്ന വിഡിയോ സോഷ്യൽ മീ‍ഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ബാല തമിഴ് പാട്ട്‌ പാടുമ്പോൾ ഡ്രം കിറ്റിൽ താളം പിടിക്കുന്ന എലിസബത്തിനെയാണ് കാണാവുന്നത്. ബാലയുടെ താളത്തിനൊത്ത് ഡ്രംസ് അടിക്കാൻ എലിസബത്ത് നന്നേ കഷ്‌ടപ്പെടുന്നതും കാണാം

വിവാഹം കഴിഞ്ഞതിൽ പിന്നെ ഭാര്യക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. എലിസബത്തിനു ബാല സമ്മാനിച്ച ഓഡി കാർ, ബാലയുടെ അമ്മ സമ്മാനിച്ച സ്വർണ്ണ നെക്‌ളേസ്‌ തുടങ്ങിയ സന്തോഷ നിമിഷങ്ങളുടെ വിഡിയോകൾ ബാലയുടെ ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...