പാറ്റയെ ഭക്ഷണമാക്കി ജീവിക്കുന്ന പെൺകുട്ടി; ഒടിടി റിലീസിന് 'കൂറ'

HD_koora
SHARE

ക്യാംപസ് കൂട്ടായ്മയില്‍നിന്ന് രൂപംകൊണ്ട കൂറ എന്ന സിനിമ ഒ.ടി.ടി. റിലീസിന്. നവാഗതനായ വൈശാഖ് ജോജന്‍ സംവിധാനം ചെയ്യുന്ന സിനിമ ഇന്ന് രാത്രി പന്ത്രണ്ടുമണിക്ക് റിലീസ് ചെയ്യും. നായകനും നായികയും അടക്കം സിനിമയില്‍ അഭിനയിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പുതുമുഖങ്ങളാണ്. 

ചെന്നൈയിലെ ഒരു ക്യാംപസ് പശ്ചാത്തലമാക്കി കഥ പറയുന്ന സസ്പെന്‍സ് ത്രില്ലറാണ് കൂറ. പാറ്റയെ ഭക്ഷണമാക്കി ജീവിക്കുന്ന പെണ്‍കുട്ടിയാണ് സിനിമയുടെ കേന്ദ്രകഥാപാത്രം. മലബാറില്‍ കൂറയെന്ന് അറിയപ്പെടുന്ന പാറ്റയെ ഭക്ഷിക്കുന്ന പെണ്‍കുട്ടിയെ നായികാ വേഷത്തില്‍ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍  കൂറയെ ഭക്ഷണമാക്കുന്ന ജെന്‍സി ജെയ്സണിന്‍റെ ക്യാരക്ടര്‍ ടീസര്‍ ഇതിനകം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയിട്ടുള്ളത്. പരിയാരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയായ കീര്‍ത്തി ആനന്ദാണ് നായിക. വാര്‍ത്തിക്കാണ് നായകവേഷത്തിലെത്തുന്നത്. 

ഊട്ടി, നിലമ്പൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും കോളജ് വിദ്യാര്‍ഥികളോ അധ്യാപകരോ ആണ്. കോവിഡ് കാലത്ത് തിയറ്റര്‍ റിലീസിനുള്ള സാധ്യത ഇല്ലാതായെങ്കിലും ഒട്ടുംതന്നെ വിട്ടുവീഴ്ചകളില്ലാതെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...