12 വർഷങ്ങൾക്ക് ശേഷം; മോഹൻലാൽ–ഷാജി കൈലാസ് സിനിമ; വൻപ്രഖ്യാപനം

mohanlal-shaji
SHARE

12 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. അടുത്ത മാസം തന്നെ ചിത്രീകരണം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്–മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം. 

പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് ചിത്രീകരണം പുരോഗമിക്കുന്ന ഷാജി ൈകലാസിന്റെ മറ്റൊരു പ്രോജക്ട്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയായതോടെ മോഹൻലാൽ ‘ബറോസി’ന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...