പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി മോഹൻലാൽ; നിറം 'ഗാർനെറ്റ് റെഡ്'

mohanlal-car
SHARE

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റെ വാഹനശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടി. ഇന്നോവ ക്രിസ്റ്റയാണ് ഇപ്പോൾ താരം സ്വന്തമാക്കിയിരിക്കുന്നത്. വെള്ള ഇന്നോവ ക്രിസ്റ്റ താരത്തിനുണ്ട്. അതിനൊപ്പമാണ് ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള പുതിയതും മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. 

ടൊയോട്ടയുടെ ആഡംബര എംപിവി വെൽഫയറും എസ്‍യുവിയായ ലാന്റ് ക്രൂസും അടങ്ങുന്ന കാർ ശേഖരത്തിലേക്കാണ് ഇപ്പോൾ പുതിയ ഇന്നോവ ക്രിസ്റ്റയും എത്തിയിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടമാറ്റിക് പതിപ്പാണ് നിപ്പോൺ ടൊയോട്ടയിൽ നിന്ന് താരം സ്വന്തമാക്കിയത്. 2.4 ലീറ്റര്‍ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എൻഎം ടോർക്കുമുണ്ട്. ഏകദേശം 24.99 ലക്ഷം രൂപയാണ് കൊച്ചി എക്സ് ഷോറൂം വില.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...