'എലിസബത്തിനെ കുറിച്ച് മോശം കമന്റുകൾ; പണം കൊടുത്ത് എഴുതിക്കുന്നു'; വിഡിയോ

bala-video
SHARE

കഴിഞ്ഞ ദിവസമാണ് നടൻ ബാലയുടെയും ഭാര്യ എലിസബത്തിന്റെയും വിവാഹ സൽക്കാരം കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ബാല ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. എലിസബത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. എന്നാൽ വിഡിയോയിൽ നല്ല കമന്റുകൾക്കൊപ്പം മോശം കമന്റുകളും നിറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല.

ഇത് തന്റെ അവസാന താക്കീതാണ് എന്ന തലക്കെട്ടോടെയാണ് ബാല വിഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകൾ പണം കൊടുത്ത് എഴുതിച്ചതാണെന്നുമാണ് ബാല പറയുന്നത്. തന്നെക്കുറിച്ച് മോശം പറഞ്ഞോളൂ, പക്ഷേ എലിസബത്തിനെക്കുറിച്ച് പറയുന്നത് തെറ്റാണ്. അവർക്ക് മീഡിയയുടെ രീതികൾ അറിയില്ല. കമന്റ് ചെയ്യുന്നതിന് പകരം നേരിൽ വരുകയോ, നമ്പർ തരുകയോ ചെയ്താൽ സംസാരിക്കാമെന്നും ബാല പറയുന്നു.

വി‍ഡിയോ കാണാം: 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...