മമ്മൂട്ടി മൂന്നാറില്‍ ഉറ്റവര്‍ക്കൊപ്പം; മധുരം പങ്കിടാന്‍ സഹചാരികളെത്തി

mammootty-bday-pic-new
SHARE

ലോകമെങ്ങുമുള്ള മലയാളികൾ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ്. എന്നാൽ കോവിഡ് കാലമായതിനാല്‍ ആരാധകർക്കോ മാധ്യമങ്ങൾക്കോ പിടികൊടുക്കാതെ ഇന്നലെ മുതൽ മമ്മൂട്ടി തിരക്കിൽ നിന്നും മാറി നിൽക്കുകയായിരുന്നു. രാത്രി ആശംസകളുമായി കൊച്ചിയിലെ വീട്ടിലെത്തിയ ആരാധകരും അൽപം നിരാശരായി. ഇപ്പോഴിതാ മൂന്നാറിൽ ഉറ്റവര്‍ക്കൊപ്പമാണ് മമ്മൂട്ടി. ഒപ്പം ദുല്‍ഖറും കുടുംബവും എല്ലാമുണ്ട്.   

തന്നെ തേടിയെത്തിയ സന്തതസഹചാരികള്‍ക്കൊപ്പം  കേക്ക് മുറിച്ച് മധുരം പങ്കിടുന്ന മമ്മൂട്ടിയുടെ ചിത്രവും പുറത്തുവന്നു.  ആന്‍റോ ജോസഫ്, രമേശ് പിഷാരടി, ജോര്‍ജ് സെബാസ്റ്റ്യന്‍, എന്‍എം ബാദുഷ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയുടെ ആഘോഷചിത്രം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...