കുടുംബത്തിലെ ആളാക്കിയതിന് നന്ദി; ഇരട്ടിയായി തിരികെ: മമ്മൂട്ടി: കുറിപ്പ്

mammootty-new-post
SHARE

ലോകമെങ്ങും തനിക്കുമേല്‍ ആശംസകളും സ്നേഹവും ചൊരിഞ്ഞ അനേകായിരങ്ങള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞ് മമ്മൂട്ടി.   വ്യക്തിപരമായി അറിയുന്നവരും തന്നെ നേരിൽ ഇതുവരെ കാണാത്തവരും ഒരേ അളവിൽ തനിക്ക് സ്നേഹം നൽകുന്നുവെന്ന് അദ്ദേഹം കുറിച്ചു.‘ മുഖ്യമന്ത്രി മുതല്‍ ഒട്ടേറെ നേതാക്കൾ, അമിതാഭ് ബച്ചൻ, മോഹൻലാൽ, കമൽഹാസൻ തുടങ്ങി അനേകം സഹപ്രവർത്തകർ, രാജ്യത്തെ മാധ്യമപ്രവർത്തകർ, പത്ര–ചാനൽ–ഓൺലൈൻ മാധ്യമങ്ങൾ, പേജുകള്‍, എല്ലാത്തിലും മുകളിൽ ആഘോഷങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രേക്ഷകര്‍ അവരുടെ സ്നേഹം എന്നെ അറിയിച്ചതും വല്ലാതെ സ്പർശിച്ചു.

പൊതുവേ ‍ഞാൻ പിറന്നാളുകൾ അങ്ങനെ ആഘോഷിക്കാറില്ല. പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായവർ എന്നെ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെ കണ്ട് ഈ ദിവസം ഏറെ പ്രത്യേകതയുള്ളതാക്കി. ‍ഞാൻ ശരിക്കും ധന്യനായി. എന്റെ ഹൃദയം െതാട്ട് ഞാൻ നന്ദി പറയുന്നു. നിങ്ങൾ തരുന്ന ഈ സ്നേഹം ഇരട്ടിയായി ഞാൻ തിരിച്ചും പങ്കുവയ്ക്കുന്നു. നിങ്ങളെ എല്ലാവരെയും രസിപ്പിച്ചും സന്തോഷിപ്പിച്ചും കഴിയുന്നിടത്തോളം തുടരണമെന്നാണ് എന്റെ മോഹം.’ സ്നേഹവും പ്രാർഥനയും പങ്കുവച്ച് മമ്മൂട്ടി കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...