'ഇടി വെട്ടും, മിന്നൽ അടിക്കും'; മിന്നൽ മുരളി നെറ്റ്ഫ്ലിക്സ് റിലീസിന്

minnal-06
SHARE

മിന്നൽ മുരളി ഉടൻ നെറ്റ്ഫ്ലിക്സിൽ റിലീസാകുമെന്ന് പ്രഖ്യാപിച്ച് സംവിധായകൻ ബേസിൽ ജോസഫ്.  'ഇടിവെട്ടും മിന്നൽ അടിക്കും , ആക്ഷൻ പടമായ മിന്നൽ മുരളിക്ക് വേണ്ടി കാത്തിരിക്കൂ ഉടൻ നെറ്റ്ഫ്ലിക്സിൽ എത്തും' എന്ന കുറിപ്പോടെയാണ് ബേസിൽ ഫെയ്സ്ബുക്കിൽ വാർത്ത പങ്കുവച്ചത്.

ടൊവീനോ നായകനായ സിനിമ റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് വാങ്ങിയതെന്ന വാർത്ത നേരത്തേ പുറത്ത് വന്നിരുന്നു. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഇന്നലത്തെ ട്വീറ്റിലും മിന്നൽ മുരളി റിലീസിനെ കുറിച്ച് സൂചനകൾ ഉണ്ടായിരുന്നു.  

ഗോദയ്ക്ക് ശേഷം ടൊവീനോയും ബേസിലും ഒന്നിക്കുന്ന ചിത്രമാണിത്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലും മിന്നൽ മുരളി റിലീസാവുന്നുണ്ട്. സോഫിയ പോളാണ് നിർമാണം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...