തലൈവി എത്തുന്നു; വെള്ളിയാഴ്ച തിയറ്റർ റിലീസ്: ജയലളിതയുടെ ജീവിതകഥ

thalaivi
SHARE

എ.എല്‍തമിഴ്നാട്ടില്‍ കോവിഡിനുശേഷം തിയറ്ററുകളെ ഉണര്‍ത്താന്‍ ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എത്തുന്നു. വെള്ളിയാഴ്ച രാജ്യത്താകെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ഒരുമാസത്തിനു ശേഷം ആമസോണ്‍, നെറ്റ്ഫ്ലിക്സ് എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ വീണ്ടും റിലീസ് ചെയ്യുമ്പോള്‍ മാത്രമേ മലയാളികള്‍ക്കു ചിത്രം കാണാന്‍ കഴിയൂ.

അരനൂറ്റാണ്ട് കാലം തമിഴരുടെ ആശയും ആശ്രയവുമായിരുന്നു ജെ.ജയലളിത. മക്കള്‍തിലകം എം.ജി.ആറിന്റെ നായികയായി തിരശീലയില്‍ നിറഞ്ഞാടി തുടങ്ങിയ ജീവിത യാത്ര തമിഴകത്തിന്റെ  അമ്മയെന്ന നിലയിലേക്കുയര്‍ന്ന  കുതുഹൂലങ്ങള്‍ നിറഞ്ഞ 57 വര്‍ഷത്തെ ക്യാമറയില്‍ പതിപ്പിച്ചതാണു തലൈവി. ജയലളിതയുടെ ജീവിതം പോലെ വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞതായിരുന്നു ബയോപികിന്റെ ചിത്രീകരണകാലയളവ്.

ഹോളിവുഡ് നടി കങ്കണ റനൗട്ട് ജയലളിതയായി വേഷമിടുന്ന ചിത്രം ജയയുടെ കുട്ടിക്കാലം മുതലുള്ള കഥയാണ്.ജയയുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടമായ എം.ജി.ആറിന്റെ വിലാപയാത്രയ്ക്കിടെ വാഹനത്തില്‍ നിന്ന് ഇറക്കിവിടുന്നതടക്കമുള്ള രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റിലുണ്ട്.അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി രൂപം മാറുന്നത്.സിനിമയില്‍ നിറഞ്ഞു നിന്ന കാലവും അണ്ണാഡിഎം.കെയുടെ സുവര്‍ണതേരോട്ടങ്ങളും പുരട്ച്ചിതലൈവറുടെ മരണവുമെല്ലാം അതേ പടി സിനിമയിലുണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ വേഷമാണ് അഭിനയിച്ചു തീര്‍ത്തതെന്ന് അരവിന്ദ് സ്വാമി പറഞ്ഞു.

എ.എല്‍ വിജയ് ആണ് സംവിധാനം. തമിഴിനു പുറമേ ഹിന്ദി,തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.ഏറെ നാളുകള്‍ക്ക് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയായ സിനിമ കോവിഡില്‍ പെടുകയായിരുന്നു.രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ ബിഗ്ബജറ്റ് സിനിമയാണ് തലൈവി.എം.ജി.ആറും ജയലളിതയും ഒന്നിച്ചഭിനയിച്ച 28 സിനിമകളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പുനര്‍നിര്‍മിച്ചതാണ് മറ്റൊരു പ്രത്യേകത.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...