പൊട്ടിത്തെറിച്ച് കൈചൂണ്ടി തൈമൂർ; എവിടെ പോയാലും പാപ്പരാസികൾ; വിഡിയോ

kareena-taimoor
SHARE

എവിടെ പോയാലും പാപ്പരാസികൾ. സഹിക്കുന്നതിനൊക്കെ പരിധിയില്ലേ.. കൈചൂണ്ടി പൊട്ടിത്തെറിച്ച് തൈമൂർ. സമൂഹമാധ്യമങ്ങളിൽ വൈറലാണ് താരജോഡികളായ സൈഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകന്റെ ഈ രോഷം. സഹോദരി കരിഷ്മാ കപൂറിനെയും മാതാപിതാക്കളെയും കാണാനായി മുംബൈയിലെ ബാന്ദ്രയിലുള്ള കരീനയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.

അഞ്ചു വയസുകാരൻ തൈമൂറും ഇളയമകൻ ജഹാംഗീറുമൊത്താണ് കരീന ബാന്ദ്രയിലെ വീട്ടിലെത്തിയത്. കരീനയ്ക്കാപ്പം ഫ്ലാറ്റിന് പുറത്തേക്ക് എത്തിയ തൈമൂർ പാപ്പരാസികളെ  കണ്ടതോടെ അവരുടെ നേർക്ക് കയർക്കുന്നതായി വിഡിയോയിൽ കാണാം. മാധ്യമങ്ങൾ നിരന്തരം പിന്തുടരുന്നതിലുള്ള രോഷമാണ് തൈമൂർ പ്രകടിപ്പിച്ചത്. ഇതിനുമുൻപും സമാനമായ രീതിയിൽ തൈമൂർ പാപ്പരാസികളോട് പെരുമാറിയിട്ടുണ്ട്. 

ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യത്യസ്തമായ രീതിയിലാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. മറ്റുള്ളവരോട് അല്പംകൂടി സൗമ്യമായി പെരുമാറാൻ കരീന മകനെ പഠിപ്പിക്കേണ്ടതുണ്ട് എന്ന തരത്തിലാണ് പ്രതികരണങ്ങളിൽ ഏറെയും. അതേസമയം താരങ്ങളുടെ മക്കളാണെങ്കിലും അവരുടെ സ്വകാര്യത  നഷ്ടപ്പെടുന്നതിനാലാവാം ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...