അച്ഛന്റെ ഓർമകളിൽ ഗായത്രി അരുണിന്റെ അച്ഛപ്പം കഥകൾ; പുസ്തകം പുറത്തിറങ്ങുന്നു

gayathri
SHARE

സിനിമ സീരിയല്‍ താരം ഗായത്രി അരുണ്‍ എഴുത്തുകാരിയാകുന്നു. സിനിമയിലോ സീരിയലിലോ അല്ല, സ്വന്തം ജീവിതത്തിലാണ് ഗായത്രിയുടെ പുതിയവേഷം. അച്ഛന്‍ രാമചന്ദ്രന്‍ നായരെ കുറിച്ചുള്ള ഓര്‍മകളാണ് അച്ഛപ്പം കഥകള്‍ എന്ന പേരില്‍ ഗായത്രി വായനക്കാര്‍ക്കായി നല്‍കുന്നഅച്ഛപ്പം കഥകള്‍. ഒരു മകള്‍ അച്ഛനായി നല്‍കുന്ന സമ്മാനമാണ് ഈ പുസ്തകം. പുസ്തകത്തിന്‍റെ ആദ്യതാളില്‍ പറയും പോലെ അച്ഛനോര്‍മകളില്‍ ജീവിക്കുന്ന മക്കള്‍ക്കും അത് അവര്‍ക്ക് നല്‍കിയ അച്ഛന്‍മാര്‍ക്കുമുള്ള സമര്‍പ്പണം.

ഗായത്രിയുടെ അച്ഛന്‍ രാമചന്ദ്രന്‍ നായരുടെ ജീവിതത്തിലെരസകരമായ അനുഭവങ്ങളാണ് അച്ഛപ്പം കഥകള്‍. അച്ഛന്‍റെ ജീവിതാനുഭവങ്ങള്‍ അറിഞ്ഞപ്പോള്‍ ഫേസ് ബുക്കിലെഴുതിയ രണ്ട് കുറിപ്പുകളില്‍ നിന്നാണ്അച്ഛപ്പം കഥകളുടെ പിറവി. നിയതം ബുക്സാണ് അച്ഛപ്പം കഥകളുടെ പ്രസാധകര്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...