രാഷ്ട്രീയം പറഞ്ഞ് 'കുറ്റവും ശിക്ഷയും'; ടീസർ പുറത്ത്

crimeteaser-04
SHARE

കാസര്‍കോട്ട് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള രാജീവ് രവി ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലെത്തി. ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.

രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഈ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തരംഗമായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. സിബി തോമസിന്റെ നേതൃത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ജ്വല്ലറി മോഷണത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി വടക്കേന്ത്യയിലേക്ക് നടത്തിയ യാത്രയാണ് സിനിമയുടെ പ്രമേയം. 

ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍.  കൃത്യമായ രാഷ്ട്രീയം പറഞ്ഞുവയ്ക്കുന്ന തോന്നൽകൂടി ഉളവാക്കിയാണ്  കുറ്റവും ശിക്ഷയും എന്ന സിനിമയുടെ ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...