'അനീതിക്കെതിരെയുള്ള കലാപമാണിത്'; നെഞ്ചിടിപ്പേറ്റി 'പട'; ടീസർ പുറത്ത്

pada-22
SHARE

കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും ഒന്നിക്കുന്ന 'പട' യുടെ ടീസർ പുറത്ത്. 1996ല്‍ പാലക്കാട് കലക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ടീസർ കാണാം.

ഇരുപത്തിയഞ്ച് വര്‍ഷങ്ങൾക്ക് മുന്‍പ് നടന്നതും ഏറെ മാധ്യമശ്രദ്ധ നേടിയതുമായ  യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് പട ഒരുക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ സൂചന നൽകിയിരുന്നു. 2012ൽ ഏറെ ശ്രദ്ധ നേടിയ ഐ.ഡി എന്ന ചിത്രം സംവിധാനം ചെയ്ത കെ.എം.കമലാണ് രചനയും സംവിധാനവും. സമീര്‍ താഹിറിന്റേതാണ് ഛായാഗ്രഹണം. മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ ഫോര്‍ എന്റര്‍ടെന്‍മെന്റിന്റെ ബാനറിലാണ് പട നിര്‍മിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...