ആൻഡ്രോയിഡ് കുഞ്ഞപ്പൻ ‘ഗൂഗിള്‍ കുട്ടപ്പ’; തമിഴ് ഫസ്റ്റ് ലുക് പുറത്ത്

kuttappa
SHARE

സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സംസ്ഥാന പുരസ്കാരം ഉൾപ്പെടെ സ്വന്തമാക്കിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തമിഴിൽ 'ഗൂഗിൾ കുട്ടപ്പ'യായെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

സംവിധായകൻ കെ.എസ്.രവികുമാറാണ് സുരാജ് അവതരിപ്പിച്ച ഭാസ്കര പൊതുവാൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവികുമാറിന്റെ സംവിധാന സഹായികളായിരുന്ന ശബരി, ശരവണൻ എന്നിവരൊന്നിച്ചാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇരുവരുടെയും ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

ചിത്രം നിർമിക്കുന്നതും രവികുമാർ തന്നെയാണ്.  സൗബിൻ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിഗ് ബോസ് താരം ദർഷനാണ്. യോ​ഗി ബാബുവും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്. മദൻ കാർക്കി വൈരമുത്തുവാണ് ഗാനരചന.​ ഗിബ്രാൻ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...