അമ്മയ്ക്കൊപ്പം കുഞ്ഞു ശ്രേയ; ശ്രേയയ്ക്കൊപ്പം കുഞ്ഞുമകൻ; ചർച്ചയാക്കി ആരാധകര്‍

shreyawb
SHARE

കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ.  അമ്മ ശർമിസ്തയുടെ കയ്യിലിരിക്കുന്ന കുഞ്ഞു ശ്രേയയാണ് ചിത്രത്തിൽ.‘അമ്മയും ഞാനും’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക ബ്ലാക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. അപൂർവചിത്രം ആരാധകര്‍‍ക്കു പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. അന്ന് അമ്മയ്ക്കൊപ്പം ശ്രേയ ഇരിക്കുന്ന ചിത്രവും ഇന്ന് ശ്രേയയ്ക്കൊപ്പം മകൻ ഇരിക്കുന്ന ചിത്രവും ആരാധകർ ചർച്ചയാക്കി. 

 മെയ് മാസത്തിലാണ് ശ്രേയ ഘാഷാൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഭർത്താവ് ശൈലാധിത്യയ്ക്കൊപ്പം ആദ്യ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ഗായിക ആരാധകരെ അറിയിച്ചിരുന്നു. ഗർഭകാലത്ത് അമ്മ ശർമിസ്ത നൽകിയ സ്നേഹപരിലാളനകളെക്കുറിച്ച് ശ്രേയ ഘോഷാൽ അഭിമുഖങ്ങളില്‍ ഉൾപ്പെടെ തുറന്നു പറഞ്ഞിരുന്നു. തന്റെ എല്ലാ കൊഞ്ചലുകള്‍ക്കും വാശികൾക്കും ഭർത്താവും മാതാപിതാക്കളും കൂട്ട് നിന്നു എന്നും ഗർഭകാലം താൻ ഏറെ ആസ്വദിച്ചു എന്നും ശ്രേയ ഘോഷാൽ പറഞ്ഞു. 

ഇക്കഴിഞ്ഞ മാർച്ചിൽ അമ്മ ശർമിസ്തയുടെ 60ാം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ശ്രേയ ഘോഷാൽ പങ്കുവച്ചിരുന്നു. ഹൃദ്യമായ ആശംസകൾ നേർന്നുകൊണ്ട് ശ്രേയ ഘോഷാൽ പങ്കുവച്ച കുറിപ്പും ആരാധകർക്കിടയിൽ ചർച്ചയായി. അമ്മയ്ക്കു പിറന്നാൾ മധുരം നൽകുന്നതിന്റെയും ആഘോഷവേളയിൽ അമ്മയ്ക്കും അച്ഛനും ഒപ്പം നിൽക്കുന്നതിന്റെയും ചിത്രങ്ങൾ ഗായിക പോസ്റ്റ് ചെയ്തിരുന്നു. നിറവയറോടെയാണ് ശ്രേയ ഘോഷാൽ അമ്മയുടെ ജന്മദിനാഘോഷ വേളയിൽ പ്രത്യക്ഷപ്പെട്ടത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...