'മലയാളികളുടെ സ്നേഹത്തിന് നന്ദി'; മരണ വാർത്തയിൽ പ്രതികരിച്ച് ഷക്കീല; വിഡിയോ

shakeela-video
SHARE

താൻ മരിച്ചെന്ന വ്യാജ വാർത്ത പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി ഷക്കീല രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ തന്റെ മരണവാർത്ത വൈറലായതോടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ വിഡിയോ പങ്കുവച്ചത്. പ്രചരിക്കുന്ന വാർത്തകളിൽ വിശ്വസിക്കരുത്. ദൈവം സഹായിച്ച് ഞാനിപ്പോൾ സുഖമായി ഇരിക്കുന്നുണ്ട്. സ്നേഹത്തിനും കരുതലിനും നന്ദി എന്ന് കുറിപ്പോടുകൂടിയാണ് ഷക്കീല വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഞാന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയും ഇരിക്കുന്നു.  എനിക്ക് മലയാളികൾ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ എന്നെക്കുറിച്ച് തെറ്റായ വാർത്ത ചെയ്തു. പക്ഷേ സത്യാവസ്ഥ അറിയാന്‍ നിരവധി പേരാണ് വിളിച്ചതും മെസേജ് അയച്ചതും. ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തത്. ഷക്കീല വിഡിയോയിൽ പറയുന്നു. 

വിഡിയോ കാണാം: 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...