സുരരൈ പോട്രിലെ പാട്ടു പാടി അപര്‍ണ; ഏറ്റെടുത്ത് ആരാധകര്‍: വിഡിയോ

aparna-balamurali-n
SHARE

താൻ അഭിനയിച്ച സൂര്യ ചിത്രം സൂരരൈ പോട്രിലെ 'കയ്യിലെ ആകാശം' പാട്ട് പാടി നടി അപർണ ബാലമുരളി. ഇൻസ്റ്റഗ്രാം വഴിയാണ് താരം പുതിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ കറുത്ത സാരിയിൽ സുന്ദരിയായാണ് അപർണ വിഡിയോയിൽ പാട്ട് പാടിയിരിക്കുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ടിന്റെ ചിത്രീകരണം. തന്റെ അച്ഛനും വിഡിയോ ഒരുക്കാൻ അണിയറയിൽ പ്രവർത്തിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് നടി വിഡിയോ പങ്കുവച്ചത്. സമൂഹമാധ്യമത്തിൽ സജീവമായ അപർണ മുൻപും പാട്ടുപാടുന്ന വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.  മികച്ച പ്രതികരണമാണ് പുതിയ പാട്ടിനും ഉള്ളത്.

ആദ്യ ചിത്രം മുതൽ മികച്ച അഭിപ്രായം നേടിയ അപർണ ബാലമുരളി, അഭിനയത്തോടൊപ്പം ഗായിക എന്ന നിലയ്ക്കും കഴിവ് തെളിയിച്ചിട്ടുണ്ട്. 2013ൽ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അപർണ ശ്രദ്ധിക്കപ്പെടുന്നത്.  ഫഹദ് ഫാസിലിന്റെ ജനപ്രിയചിത്രം മഹേഷിന്റെ പ്രതികാരത്തിലെ  പ്രകടനമാണ് പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ടത്.  സൂര്യയുടെ നായികയായി എത്തിയ സൂരരായ് പൊട്രൂവിലും പ്രശംസനേടിയ പ്രകടനമാണ് അപർണയുടേത്. നല്ലൊരു നർത്തകി കൂടിയാണ് അപർണ ബാലമുരളി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...