അന്ന് പ്രതീക്ഷിക്കാത്ത തുക അയച്ചു തന്ന ദുൽഖർ; സ്നേഹം പറഞ്ഞ് നിർമൽ പാലാഴി

nirmaldq-28
SHARE

ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ നിർമൽ പാലാഴി. സലാല മൊബൈൽസിൽ ഒരു ചെറിയ സീനിൽ അഭിനയിച്ച പരിചയം മാത്രമേയുള്ളെങ്കിലും 2014 ൽ അപകടം പറ്റിയപ്പോൾ ദുൽഖർ ഒപ്പം നിന്നെന്ന് തുറന്ന് പറയുകയാണ് നിർമൽ പാലാഴി. പ്രതീക്ഷിക്കാത്ത ഒരു തുക താരം അക്കൗണ്ടിലേക്ക് അയച്ചതായും നിർമൽ സമൂഹമാധ്യമത്തിൽ കുറിച്ചു. കുറിപ്പിങ്ങനെ:

'സലാല മൊബൈൽസ് എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷേ 2014–ൽ അപകടം പറ്റിയപ്പോൾ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുൽഖറിന്റെ വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും മാത്രം. ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

മഞ്ജുവാര്യർ, പൃഥ്വി,സണ്ണിവെയിൻ, തുടങ്ങി ചലച്ചിത്രലോകത്തെ പ്രമുഖരെല്ലാം ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. സുഹൃത്തിനെക്കാളും അപ്പുറമാണ് ദുൽഖർ തനിക്കും തന്റെ കുടുംബത്തിനുമെന്നായിരുന്നു പൃഥ്വി കുറിച്ചത്. ആശങ്കകളെയും ടെൻഷനും നിരാശയുമെല്ലാം സന്തോഷവും പൊട്ടിച്ചിരിയുമാക്കി മാറ്റുന്ന സുഹൃത്തും സഹോദരനുമെല്ലാമാണ് ദുൽഖറെന്നായിരുന്നു പിറന്നാൾ ആശംസ നേർന്ന് സണ്ണിവെയിൻ കുറിച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...