ആത്മാർത്ഥതയുള്ള ആരാധിക; ജ്യേഷ്ഠനെപ്പോലെ; വൈറലായി മമ്മൂട്ടിയുടെ പഴയ വിഡിയോ

mammootty-05-04
SHARE

തന്റെ ആരാധികമാര‍ിലൊരാളായ നവ്യ നായരെക്കുറിച്ച് സംസാരിക്കുന്ന മമ്മൂട്ടിയുടെ പഴയ വിഡിയോ വൈറലാകുന്നു. മഴവിൽ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'കഥ ഇതുവരെ' എന്ന പരിപാടിക്കിടെ നവ്യയെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ ആണ് വൈറലാകുന്നത്. 

തന്റെ സിനിമകൾ കണ്ട് അതേക്കുറിച്ച് ആത്മാർത്ഥമായി അഭിപ്രായം പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്ന നടിമാരിലൊരാളാണ് നവ്യയെന്ന് വിഡിയോയിൽ മമ്മൂട്ടി പറയുന്നു. നവ്യക്ക് താൻ ജ്യേഷ്ഠസഹോദരനെപ്പോലെയാണെന്നും മമ്മൂട്ടി പറയുന്നു. 

''നമ്മള്‍ രണ്ട് സിനിമയില്‍ മാത്രമെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. ഒന്ന് കെ. മധുവിന്റെ സിനിമയിലും ഒന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയിലും. മമ്മൂട്ടിയുടെ വലിയ ആരാധികയാണ് എന്ന് നവ്യ അവകാശപ്പെടാറുണ്ട്. സത്യമാണോ അല്ലയോ എന്നുള്ളത് ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ഇപ്പോള്‍ പറയണം'', മമ്മൂട്ടി തുടർന്നു. 

navya-mammootty

നവ്യയുടെ തുടർന്നുള്ള ജീവിതം പ്രകാശപൂർണമാകട്ടെ എന്നും എല്ലാ ആശംസകളും നേരുന്നുെവന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. 

എപ്പിസോഡിന്റെ പൂർണരൂപം കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...