ശാലിനി മടങ്ങി വരുന്നു; 'പൊന്നിയിൻ സെൽവനി'ൽ അതിഥി താരം

shalini-25
SHARE

രണ്ട് പതിറ്റാണ്ടിന് ശേഷം തെന്നിന്ത്യയുടെ പ്രിയതാരം ശാലിനി അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നുവെന്ന് റിപ്പോർട്ടുകൾ. സൂപ്പർതാരങ്ങൾ നിറഞ്ഞ മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിലൂടെയാവും ശാലിനിയുടെ മടങ്ങിവരവ്. ചിത്രത്തിൽ അതിഥി വേഷത്തിലാകും താരം പ്രത്യക്ഷപ്പെടുകയെന്നും തമിഴ് സിനിമാ ലോകത്തിൽ സംസാരമുയർന്നു കഴിഞ്ഞു.

'പിരിയാത വരം വേണ്ടും'  ആയിരുന്നു ശാലിനി അവസാനമായി അഭിനയിച്ച ചിത്രം. അജിത്തുമായുള്ള വിവാഹശേഷം പൂർണമായും സിനിമാതിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കഴിയുകയായിരുന്നു അവർ. 

ഇരട്ടവേഷത്തിൽ ഐശ്വര്യറായ് എത്തുന്ന ചിത്രത്തിൽ വിക്രം, കാർത്തി, തൃഷ, ജയറാം, ഐശ്വര്യലക്ഷ്മി തുടങ്ങി വൻതാരനിരയാണുള്ളത്. ശാലിനി മടങ്ങിയെത്തുന്നുവെന്ന വാർത്ത ആരാധകരെയും സന്തോഷത്തിലാക്കിയിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...