സ്പെഷൽ ചിക്കൻ റെസിപ്പിയുമായി മോഹൻലാൽ; വൈറലായി വിഡിയോ

mohanlalrecip-24
SHARE

കോവിഡ് കാലത്തെ വീടിനകത്തെ ജീവിതത്തെ ലൈവാക്കാൻ പാചക വിഡിയോയുമായി സൂപ്പർതാരം മോഹൻലാൽ. സ്പെഷൽ ചിക്കൻ വിഭവമാണ് ആരാധകർക്കായി പ്രിയതാരം പങ്കുവച്ചത്. അധികം മസാലയൊന്നുമില്ലാതെ ഉണ്ടാക്കാവുന്ന വിഭവമാണെന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്.

തേങ്ങ ചുട്ട് ചതച്ചതിനൊപ്പം മറ്റ് ചേരുവകളും ചതച്ച് ചേർക്കുന്നതാണ് വിഭവത്തിന്റെ പ്രത്യേകത.

വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മനോഹരമായി പാചകം ചെയ്ത വിഭവം രുചിച്ച് നോക്കാൻ ഭാര്യ സുചിത്രയും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...