'അപ്പനെ തല്ലുന്ന പെങ്ങളുടെ സ്വഭാവ വൈകല്യം'; മാലിക്കിനിടെ രസികൻ വിഡിയോ

malik-video
SHARE

ഫഹദ് ഫാസിൽ– മഹേഷ് നാരായണൻ കൂട്ടുകെട്ടില്‍ ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രം മാലിക് വലിയ ചർച്ചയായി മുന്നേറുകയാണ്. പലതരത്തിലുള്ള ചർച്ചകൾക്കും ചിത്രം വഴിവച്ചു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. ഡേവിഡ് എന്ന കഥാപാത്രമായെത്തിയ വിനയ് ഫോർട്ട് ഫഹദിനൊപ്പം തന്നെ മികച്ചു നിൽക്കുന്നുവെന്നാണ് പ്രേക്ഷക അഭിപ്രായം. 

ചിത്രം ഗൗരവമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ പലതും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. വിനയ് ഫോർട്ട് അത്തരത്തിൽ ഒരു വിഡിയോ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. നിമിഷയുടെയും വിനയ് ഫോർട്ടിന്റെയും അച്ഛനായെത്തുന്ന താരത്തെ നിമിഷ  ‘തല്ലുന്ന’ വിഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. 'എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം‌' എന്നാണ് വിനയ് വിഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.

വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...