'അതിജീവിക്കും'; രാജ് കുന്ദ്രയുടെ അറസ്റ്റിനു ശേഷം ശിൽപ ഷെട്ടിയുടെ ആദ്യപ്രതികരണം

shilpa-shetty-raj-kundra
SHARE

ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ ആദ്യപ്രതികരണവുമായി ശിൽപ ഷെട്ടി. ഈ സമയത്തെയും അതിജീവിക്കും എന്നർഥമുള്ള വരികളാണ് ശിൽപ ഷെട്ടി കുറിച്ചത്.

ശിൽപയുടെ വാക്കുകൾ: ''ജീവിച്ചിരിക്കുന്നതിൽ തന്നെ ഞാൻ ഭാഗ്യവതിയാണ്. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല''. 

അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ടാണ്  വ്യവസായിയും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതത്. കൂടുതൽ പ്രമുഖർ ഉൾപ്പെടുന്നെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അശ്ലീലച്ചിത്രം നിർമിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മുംബൈയിൽ  മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉൾപ്പെടെ 6 പേരെ പൊലീസ് ഫെബ്രുവരിയിൽ അറസ്റ്റു ചെയ്തിരുന്നു. കേസിൽ മുഖ്യ ആസൂത്രകൻ കുന്ദ്രയാണെന്നും അതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...