‘പ്രിയ പ്രണയം വെളിപ്പെടുത്തി’; ആ വിഡിയോ എഡിറ്റ് ചെയ്തത്; വിശദീകരിച്ച് നടി

priya-actress
SHARE

സെലിബ്രിറ്റികളെക്കുറിച്ച് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രവണത ഇന്നു കൂടി വരുന്നു. പ്രത്യേകിച്ചും നടിമാരുടെ സ്വകാര്യജീവിതത്തെക്കുറിച്ച്. നടിമാരുെട പ്രണയം, വിവാഹം തുടങ്ങിയവ ആരാധകർക്കു അറിയാൻ താൽപര്യമുണ്ടാകും എന്നത് വാസ്തവം തന്നെ. എന്നാൽ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുത്. നടി പ്രിയവാര്യർക്കാണ് ഇത്തരം അനുഭവം ഉണ്ടായിരിക്കുന്നത്. 

‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’ എന്ന തരത്തിൽ ഒരു വിഡിയോ പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തി.  തന്റെ അറിവോടെ എഴുതി ചേർത്ത അടിക്കുറിപ്പില്ല ആ വിഡിയോയില്‍ ഉള്ളതെന്നും കൂട്ടുകാരുമൊത്തുള്ള തീർത്തും സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്നും നടി പറയുന്നു.

ഈ വർഷം ഏപ്രിൽ മാസത്തിൽ അപ്‌ലോഡ് ചെയ്ത പ്രിയയുടെ കൂട്ടുകാരുടെ വ്ലോഗ് ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. വാട്സാപ്പ്, യൂട്യൂബ്, റീൽസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വിഡിയോയിൽ നിന്നുളള ചില ക്ലിപ്പുകൾ അടർത്തിയും പ്രചരിക്കുന്നുണ്ട്. യഥാർഥ പശ്ചാത്തലത്തിന് ചേരാത്ത വിധമുള്ള വിവരണങ്ങളും അടിക്കുറിപ്പുകളുമാണ് ട്രോൾ വിഡിയോകളിൽ കാണാനാകുക.

കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അതിന്മേലുള്ള അഭിപ്രായങ്ങൾ നിങ്ങൾ നിങ്ങളിൽ തന്നെ ഒതുക്കുക എന്നാണ് പ്രിയക്കു പറയാനുള്ളത്.

‘വ്ലോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യമാണ്.’

‘വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ.’–പ്രിയ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...