ബാബുരാജ് ‘എടുത്തെറിഞ്ഞു’; ഭിത്തിയിൽ ഇടിച്ച് വിശാലിനു പരുക്ക്; വിഡിയോ

baburaj-vishal
SHARE

സിനിമാ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരുക്ക്. സിനിമയിലെ ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ്, വിശാലിനെ എടുത്തെറിയുന്നതായിരുന്നു സീക്വൻസ്. റോപ്പിൽ കെട്ടി ഉയർന്ന വിശാലിന്റെ തോള് ഭിത്തിയിൽ വന്ന് ഇടിക്കുകയായിരുന്നു. സെറ്റിൽ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ വൈദ്യസഹായം നേടി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർ പറഞ്ഞിട്ടുണ്ട്. ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ ഹൈദരാബാദ് ആണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...