സ്ത്രീധനം വാങ്ങില്ലെന്ന് യുവാക്കള്‍ തീരുമാനിക്കണം; ഈദ് സന്ദേശത്തിൽ പാളയം ഇമാം

suhaib-moulavi
SHARE

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണകള്‍ പുതുക്കി വിശ്വാസികള്‍‌ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ്മൂലം ഇത്തവണയും ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം. കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പള്ളികളില്‍ മാത്രമായിരുന്നു നമസ്കാരം. ആള്‍കൂട്ടം നിയന്ത്രിക്കാന്‍ മിക്ക പള്ളികളിലും നമസ്കാരം പതിവിലും നേരത്തെ നടന്നു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ചര്‍ച്ച നാടിന്‍റെ  സൗഹൃദം തകര്‍ക്കാന്‍ ഇടയാക്കരുതെന്ന്  ഈദ് സന്ദേശത്തില്‍ പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലന്ന് യുവാക്കള്‍ തീരുമാനിക്കണമെന്നു സന്ദേശവും അദ്ദേഹം നല്‍കി. ലക്ഷദ്വീപ് ജനതയെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...