സ്വയം കുടപിടിക്കുന്നത് ലാളിത്യം; സൂപ്പർതാരങ്ങൾ ഏതുഗണത്തിൽ പെടും: ഷമ്മി തിലകൻ

modi-shammi-post
SHARE

മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രിയെ പുകഴ്ത്തി സംവിധായകൻ പ്രിയദർശൻ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിന്റെ പശ്ചാത്തലത്തിൽ സൂപ്പർതാരങ്ങളെ വിമർശിക്കുകയാണ് നടൻ ഷമ്മി തിലകൻ. സ്വയം കുട പിടിക്കുന്നതിനെ ലാളിത്യമെന്ന വിളിക്കുകയാണെങ്കിൽ പകലും രാത്രിയും സഹായികളെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളെ എന്താണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.

‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക?’–ഷമ്മി തിലകൻ കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...