കട്ടില്ലാത്ത ആ 12 മിനിറ്റ്; ഷൂട്ട് ചെയ്തത് ഇങ്ങനെ; മാലിക് മേക്കിങ് വിഡിയോ

fahad-malik-making
SHARE

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ചിത്രീകരണത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വ്യക്തമാക്കുന്ന നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.

തുടക്കത്തിലെ സിംഗിള്‍ ഷോട്ട്, സെറ്റ്, ക്ലൈമാക്‌സില്‍ നിന്നും പുറകിലേക്ക് ഷൂട്ട് ചെയ്ത റിവേഴ്‌സ് ആക്ടിങ് രീതി, സംഘട്ടന രംഗങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു ഇതൊക്കെ വിഡിയോയിലൂടെ പറഞ്ഞുപോകുന്നു. സംവിധായകന്‍ മഹേഷ് നാരായണന്‍, ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ്, അഭിനേതാക്കളായ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് വിഡിയോയില്‍ സംസാരിക്കുന്നത്.

നിർമാതാവായ ആന്റോ ജോസഫ് തങ്ങളെ പൂര്‍ണ്ണമായും വിശ്വസിച്ച് കൂടെ നിന്നതിനാലാണ് സിനിമ പൂര്‍ത്തിയാക്കാനായതെന്ന് മഹേഷ് നാരായണന്‍ പറയുന്നു. ദീര്‍ഘമായ സിംഗിള്‍ ഷോട്ട് എടുത്തുകഴിഞ്ഞപ്പോള്‍ ശരിക്കും മാജിക്ക് പോലെയുള്ള അനുഭവമാണ് ഉണ്ടായതെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ആ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് നിമിഷ സജയനും വ്യക്തമാക്കുന്നുണ്ട്.

മാലിക് ഒരു മലയാളിയുടെ കഥയാണ്, അതുകൊണ്ടു തന്നെ മലയാളികള്‍ ഇതറിഞ്ഞിരിക്കണമെന്ന് തോന്നിയെന്നും അതായിരുന്നു ഈയൊരു സമയത്ത് മാലിക് ചെയ്യാന്‍ തനിക്ക് ശക്തി പകര്‍ന്നതെന്നും ഫഹദ് ഫാസില്‍ പറയുന്നു.ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലികിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...