ഞാൻ വൃക്ക നൽകാം, മകളെ തിരിച്ചു കിട്ടിയാൽ മതി: സങ്കടക്കടലിൽ ‘സാറാസിലെ അമ്മായി’

vimalawb
SHARE

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് എന്ന സിനിമയിലെ ഒരു സീൻ മൊത്തം തകർത്താടിയ സാറയുടെ അമ്മായിയെ ആരും മറക്കില്ല. ആ ഇത് മറ്റേതാ, ഫെമിനിസം’ എന്ന ഒറ്റ ഡയലോഗിലൂടെ ശ്രദ്ധേയയായ നടി വിമല. എന്നാൽ താനഭിനയിച്ച  സിനിമയുടെ വിജയം ആഘോഷിക്കാൻ കഴിയാത്തവണ്ണം സങ്കടക്കടലിലാണ് വിമല. 

വിമലയുടെ രണ്ടു പെൺമക്കളിൽ മൂത്ത മകൾക്ക് വൃക്കരോഗം ബാധിച്ചിരിക്കുകയാണ്.  ജീവൻ നിലനിർത്താനായി ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുകയാണ്.  എന്നാൽ എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും എന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് വിമല പറയുന്നു.  മകൾക്ക് വൃക്ക നൽകാൻ വിമല തയാറാണെങ്കിലും അതിനുള്ള ചെലവ് വഹിക്കാനുള്ള സാമ്പത്തിക ഭദ്രത ഈ കുടുംബത്തിനില്ല .

പതിനേഴാം വയസ്സിലായിരുന്നു വിമലയുടെ വിവാഹം. മക്കൾ ഉണ്ടായി അധികനാളാകുന്നതിനു മുൻപ് ഭർത്താവ് മരിച്ചു.  പിന്നീട് ചെറിയ ചെറിയ ജോലികൾ ചെയ്താണ് വിമല കുട്ടികളെ വളർത്തിയത്.  അച്ചാറുകള്‍, ഷാംപു എന്നിവ വീടുകളിൽ കൊണ്ടുപോയി വില്‍ക്കുക, തുണിത്തരങ്ങൾ വിൽക്കുക എന്നീ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയത്. മക്കളെ വിവാഹം ചെയ്തു അയയ്ക്കുകയും ചെയ്തു.  

ഇതിനിടെ സിനിമാ യൂണിറ്റിൽ ജോലിക്കു പോയ വിമല ചെറിയ റോളുകളിൽ അഭിനയിച്ചു തുടങ്ങി.  മഹേഷിന്റെ പ്രതികാരം, ഒന്നുരണ്ടു തമിഴ് സിനിമകൾ തുടങ്ങിയവ ചെയ്തിരുന്നു. കുഞ്ഞുണ്ടായി കഴിഞ്ഞതിനു ശേഷമാണ് കുടുംബത്തെ ആകെ തകർത്തുകളഞ്ഞ മാരക രോഗം മകൾക്ക് ബാധിച്ചത്. ചെറിയ ചെറിയ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിമലയുടെ മകളുടെ ഭർത്താവിന് കോവിഡ് വ്യാപകമായതോടെ ജോലി ചെയ്യാൻ കഴിയാതെയായി.  വിമലയുടെ ചെറിയ വരുമാനത്തിലാണ് മകളുടെ ചികിത്സയും വീട്ടുചെലവുകളും നടക്കുന്നത്. കോവിഡ് കാലത്ത് വിമല ചെയ്ത ചിത്രമാണ് സാറാസ്. 

ചെറിയ റോളുകൾ ലഭിക്കുന്നതിനാൽ സിനിമയിൽ നിന്നും വലിയ വരുമാനവും നടിക്ക് ലഭിക്കാറില്ല.  രണ്ടുമൂന്നു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള വിമലയ്ക്ക് മതിയായ സിനിമാബന്ധങ്ങളില്ല.  സിനിമാമേഖലയിലുള്ള ചിലരെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് വിളിച്ചിരുന്നു.  മകളുടെ ജീവൻ രക്ഷിക്കാൻ ഇനി എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ഈ അമ്മ.   വിമലയ്ക്കും മകൾക്കുമായി വൃക്ക മാറ്റിവയ്ക്കൽ ഓപ്പറേഷന് 15 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്.  തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ നല്ലവരായ മലയാളികളുടെ കനിവ് തേടുകയാണ് വിമല.

വിമലയുടെ മകള്‍ക്ക് സഹായമെത്തിക്കാന്‍ ഈ ബാങ്ക് അക്കൗണ്ട് നമ്പറിൽ പണം അയയ്ക്കാം:

VIMALA NARAYANAN 

ACCOUNT NUMBER: 67255098984

IFSC CODE:SBIN0016860

SBI BANK PERUMPILLYNJARAKKAL

GOOGLE PAY: 9995299315

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...