പുതിയ സിനിമ പ്രഖ്യാപിച്ച് പൃഥ്വി; വീണ്ടും ക്യാമറക്ക് പിന്നിലേക്ക്

prithvi-new-film
SHARE

വീണ്ടും സംവിധായകൻ ആകുമെന്ന പ്രഖ്യാപനവുമായി നടൻ പൃഥ്വിരാജ്. വൻവിജയം നേടിയ ലൂസിഫറിന് പിന്നാലെ എമ്പുരാൻ എന്ന സിനിമയും അദ്ദേഹം മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോഴുള്ള പ്രഖ്യാപനം പുതിയ ചിത്രമാണ്. മകൾ എഴുതിയ ചെറുകഥയുടെ ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 

‘ഈ ലോക്ക് ഡൗണില്‍ ഞാൻ കേട്ട ഏറ്റവും മികച്ച വണ്‍ ലൈനാണ് ഇത്. ഒരു മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാൻ സാധ്യതയില്ലെന്ന് തോന്നിയതിനാല്‍ ഞാൻ മറ്റൊരു സ്‍ക്രിപ്റ്റ് തിരഞ്ഞെടുത്തു. വീണ്ടും ക്യാമറയ്‍ക്ക് പിന്നിലെത്താൻ ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ചെയ്യുന്ന സിനിമയെ കുറിച്ചുള്ള ബാക്കി വിവരങ്ങൾ ഉടൻ അറിയിക്കാം...’ പൃഥ്വി കുറിച്ചു. ആദ്യ സിനിമയിൽ മോഹൻലാൽ നായകനായി എത്തിയപ്പോൾ ഇതിൽ മമ്മൂട്ടി എത്തുമോ എന്നാണ് ഉയരുന്ന ചോദ്യം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...