വീടിന്റെ ആധാരം തരുന്നില്ല; ജീവയുടെ അച്ഛനെതിരെ പരാതിയുമായി വിശാൽ

vishal-11
SHARE

സിനിമയ്ക്കായി വീട് പണയം വച്ച് കുടുങ്ങിയിരിക്കുകയാണ് വിശാൽ. ഇരുമ്പ് തിരൈ എന്ന ചിത്രത്തിന്റെ പൂർത്തീകരണത്തിനായി നടൻ ജീവയുടെ അച്ഛനും നിർമാതാവുമായ ആർ.ബി ചൗധരിയിൽ നിന്നുമാണ് താരം പണം കടം വാങ്ങിയത്. പണം മടക്കി നൽകിയിട്ടും തന്റെ വീടിന്റെ ആധാരം ചൗധരി തിരികെ നൽകുന്നില്ലെന്നാണ് വിശാലിന്റെ പരാതി. 

ഈടായി നൽകിയ രേഖകൾ ചോദിച്ച് വിശാൽ ചൗധരിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. രേഖകളൊന്നും കാണാനില്ലെന്നായിരുന്നു ചൗധരിയുടെ വാദം. ഇതോടെ വിശാൽ ടി നഗർ പൊലീസിൽ പരാതിപ്പെട്ടു. പരാതിയിൽ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. വിശാൽ തന്നെയായിരുന്നു ഇരുമ്പ് തിരെയിൽ നായകൻ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...