വാപ്പയുടെ നിക്കാഹ്; കൊച്ചുമ്മയെ പരിചയപ്പെടുത്തി അനാർക്കലി; ചിത്രങ്ങൾ

anarkili-marakkar
SHARE

സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന സിനിമയിലൂടെ അരങ്ങേറിയ അനാർക്കലി പിന്നീട് ചെയ്ത പല വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടതാണ്. തന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും അനാർ‌ക്കലി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു പുതിയ വിശേഷമാണ് ഇൻസ്റ്റഗ്രാമിലൂടെ അനാർക്കലി പങ്കുവച്ചിരിക്കുന്നത്.

തന്റെ വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. വാപ്പയ്ക്കൊപ്പം തന്റെ കൊച്ചുമ്മയെയും അനാർക്കലി പരിചയപ്പെടുത്തുന്നുണ്ട്. നിക്കാഹ് ചടങ്ങിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്. അനാർക്കലിക്കും ചേച്ചി ലക്ഷ്മിക്കുമൊപ്പമുള്ള വാപ്പയുടെ ചിത്രവും പങ്കുവച്ചിരിക്കുന്നു. നമ്പർ വൺ സ്നേഹതീരം നോർത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അനാർക്കലിയുടെ ചേച്ചി ലക്ഷ്മി. 

https://www.instagram.com/stories/anarkalimarikar/2592810880829673384/

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...