‘എന്ത്, ഝാൻസി റാണിക്ക് ജോലിയില്ലെന്നോ..?’; കങ്കണയെ ട്രോളി പ്രശാന്ത് ഭൂഷൺ

kangana-prasanth
SHARE

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമാണെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ജോലി ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് നടി കങ്കണ റണൗട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കങ്കണയെ ട്രോളി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി. ‘എന്ത്. ഝാൻസി റാണിക്ക് ജോലിയില്ലെന്നോ..?’ അദ്ദേഹം ട്വീറ്റ് ചെയ്തു.

‘വരുമാനത്തിന്റെ 45 ശതമാനവും നികുതി നല്‍കുന്നയാളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരിന് നല്‍കുന്ന ബോളിവുഡ് നടിയെന്ന പദവിയും സ്വന്തമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്.’ കങ്കണ പറഞ്ഞിരുന്നു. 

‘ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്. ഞാന്‍ നികുതി അടയ്ക്കാന്‍ വൈകി, അടയ്ക്കാത്ത ആ നികുതി പണത്തിന് സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ട്, എന്നിട്ടും ഞാന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി എല്ലാവര്‍ക്കും നഷ്ടങ്ങള്‍ നേരിടുന്ന കാലഘട്ടമാണിത്, എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നു.’ 

കോവിഡ് കാലത്ത് ഏറെ വിവാദപരമായ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് കങ്കണ. കോവിഡ് വെറും ജലദോഷ പനിയാണെന്ന നടിയുടെ പ്രസ്താവ വിവാദമായിരുന്നു. പിന്നാലെ ഇത് തെറ്റാണെന്നും രോഗമുക്തിക്ക് ശേഷം തനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്നും വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...