ഗ്രാമത്തിലുള്ളവർക്ക് മുഴുവൻ വാക്സീൻ നൽകി മഹേഷ് ബാബു; കയ്യടി

mahesh-babu
SHARE

സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും വാക്സീൻ നൽകി തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു. ആന്ധ്രപ്രദേശിലെ ബുറിപേലം എന്ന ഗ്രാമത്തിൽ 7 ദീവസം നീണ്ടു നിന്ന വാക്സിനേഷൻ ഡ്രൈവാണ് മഹേഷ് ബാബു സംഘടിപ്പിച്ചത്. നടന്റെ ഭാര്യ നമ്രത ശിരോദ്ക്കറാണ് വാക്സിനേഷൻ ഡ്രൈവ് പൂർത്തിയായത് അറിയിച്ചത്.

മാത്രമല്ല വാക്‌സിൻ സ്വീകരിക്കാനായി മുന്നോട്ട് വന്ന എല്ലാ ജനങ്ങൾക്കും നമ്രത നന്ദി അറിയിക്കുകയും ചെയ്‌തു. ഗ്രാമം പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ച് കഴിഞ്ഞെന്നും നമ്രത പറയുന്നു. 

മഹേഷ് ബാബു ജനിച്ച് വളർന്ന സ്ഥലമായിരുന്നു ബുറിപലേം. 2015 ൽ ശ്രീമന്തുഡു എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു. ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഗ്രാമം ഏറ്റെടുത്തപ്പോൾ മഹേഷ് ബാബു അറിയിച്ചിരുന്നു. മഹേഷ് ബാബുവിന്റെ പ്രവൃത്തിയിൽ സിനിമാലോകത്ത് നിന്നും അല്ലാതെയും നിരവധി പ്രശംസയാണ് ലഭിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...