പുരികവും ചുണ്ടും കൊണ്ട് വിസ്മയിപ്പിക്കും; മനം കവർന്ന് കുഞ്ഞ് ‘മാലാഖ’

angel-rithi-viral
SHARE

സമൂഹമാധ്യമങ്ങളിൽ ഇന്ന് പലരുടേയും സ്റ്റാറ്റസും ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രം പോസ്റ്റിലും നിറയുകയാണ് ഒരു െകാച്ചുകുട്ടി. സിനിമാതാരം ഗിന്നസ് പക്രു അടക്കമുള്ളവർ വിഡിയോ പങ്കുവച്ചിരുന്നു. ‘കിക്കിടിലോസ് ക്കി മോളൂ..’ എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് കൊടുത്ത കമന്റ്. പുരികം കൊണ്ടും അമ്പരപ്പിക്കുന്ന പ്രകടനം കൊണ്ടും എല്ലാവരെയും കയ്യടി നേടുകയാണ് ഈ കൊച്ചുമിടുക്കി. കുട്ടി ആരാണ് എന്ന ചോദ്യത്തിനും ഒരു കൂട്ടർ ഉത്തരം കണ്ടെത്തി.

ജ്യോതികുമാരി2390 എന്ന ഇൻസ്റ്റഗ്രം അക്കൗണ്ടിലാണ് കുട്ടിയുടെ വിഡിയോകൾ എത്തുന്നത്. എയ്ഞ്ചൽ റിതി എന്നാണ് അഞ്ചുവയസുകാരിയുടെ പേരെന്നും. കൊൽക്കത്ത സ്വദേശിയാണെന്നും ഒരു കൂട്ടർ പറയുന്നു. ഇൻസ്റ്റഗ്രമിലും ടിക്ടോകിലും യൂട്യൂബിലും മുൻപ് തന്നെ വൈറലായ കുട്ടി ഇപ്പോഴാണ് മലയാളിയുടെ ശ്രദ്ധ കൂടുതൽ നേടുന്നത്. ഒട്ടേറെ പേരാണ് ഇൻസ്റ്റയിൽ ഈ കുഞ്ഞിനെ പിന്തുടരുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...