ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ട്; ഒമർ ലുലുവിന്റെ വിഡിയോക്ക് മോഹൻലാലിന്റെ പ്രശംസ

omar-lulu
SHARE

ഒമർ ലുലു സംവിധാനം ചെയ്ത മ്യൂസിക്കൽ ആൽബത്തിന് മോഹൻലാലിന്റെ പ്രശംസ. ഒമർ ലുലു തന്നെയാണ് സമൂഹമാധ്യമത്തിലൂടെ സന്തോഷം പങ്കുവെച്ചത്. ‘മോഹൻലാൽ വിളിച്ചപ്പോൾ ശരിക്കും സർപ്രൈസ് ആയി എന്നും പാട്ട് ഇഷ്ടമായി എന്നു പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്നും ഒമർ ലുലു കുറിച്ചു. ‘മഹിയിൽ മഹാ’ എന്ന പാട്ടിനെത്തേടിയാണ് മോഹൻലാലിന്റെ പ്രശംസ എത്തിയത്. 

ഒമർ ലുലുവിന്റെ കുറിപ്പ്:

‘സമീർ ഭായി വിളിച്ചിട്ട് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ഞാന്‍ ലാലേട്ടന് ഫോൺ കൊടുക്കാം എന്ന് പറഞ്ഞൂ ഞാന്‍ ആകെ സ്റ്റക്കായി പോയി. അപ്പോഴേക്കും ലാലേട്ടന്റെ ശബ്ദം ഒമർ ഞാന്‍ മഹിയിൽ മഹാ എന്ന ഒമറിന്റെ പുതിയ ആൽബം കണ്ടിരുന്നു പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപാട്ടാണ് മഹിയിൽ മഹയും മാണിക്യ മലരും ഒക്കെ പുതിയ ട്യൂണിൽ കേട്ടപ്പോഴും നല്ല ഇഷ്ടമായി എന്നും ആൽബത്തിൽ വർക്ക് ചെയത എല്ലാവരോടും അഭിനന്ദനം അറിയിക്കാനും പറഞ്ഞു. പുതിയ സിനിമാ വിശേഷങ്ങളുമൊക്കെ ചോദിച്ച് ആശംസകൾ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഈ കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം’, 

കഴിഞ്ഞ മാസമാണ് വിഡിയോ പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചത്. മികച്ച ദൃശ്യഭംഗികൊണ്ടും ആശയാവിഷ്കാരം കൊണ്ടും ചുരുങ്ങിയ സമയത്തിനുള്ളിൽ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അജ‌്മൽ ഖാനും ജുമാന ഖാനുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...